കണ്ണൂർ: തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിൽ (16346) വൻതിരക്കും സംഘർഷവും. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജനറൽ കോച്ചിൽ കയറിപ്പറ്റാനാകാത്ത യാത്രക്കാർ റിസർവേഷൻ കോച്ചിൽ കയറിയതാണ് പ്രശ്നത്തിന് കാരണം. റിസർവ് കോച്ചിലെ യാത്രക്കാർ റെയിൽ മദദ് ആപ്പിൽ 25 പരാതികളാണ് അയച്ചത്. വണ്ടി ഷൊർണൂർ എത്തിയപ്പോഴാണ് വൻതിരക്ക് അനുഭവപ്പെട്ടതും റിസർവ് യാത്രക്കാർ ഇത്രയും പരാതി അയച്ചതും. സാധാരണ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചിൽ കയറുന്നുവെന്നതാണ് പരാതി.
ഇതേ തുടർന്ന് ഇനിമുതൽ ഷൊർണൂരിൽ വണ്ടി പരിശോധിക്കാൻ ആർ.പി.എഫിന് നിർദേശം നൽകി. റിസർവ്ഡ് കോച്ചിൽനിന്ന് മുഴുവൻ ജനറൽ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.