പത്തനംതിട്ട : കേരളത്തിലെ സമസ്ത മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച ഡോ. ജോർജ്ജ് മാത്യൂ മുൻ എംഎൽഎ എന്നും പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ആർക്കും മറക്കാനാവുന്നതല്ല എന്ന് ആൻ്റോ ആൻ്റണി എം. പി പറഞ്ഞു. പത്തനംതിട്ട ഡോ. ജോർജ്ജ് മാത്യു മെമ്മോറിയൽ ട്രസ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോർജ്ജ് മാത്യു മെമ്മോറിയൽ ട്രസ്റ്റിൻ്റെ പേരിൽ ആരംഭിച്ച ആംബുലസ് സർവ്വീസ് മൊബൈൽ മോർച്ചറിയുടെയും ഇ – മിത്രം കസ്റ്റമർ സർവ്വീസ് പോയിൻ്റിൻ്റെയും ഉദ്ഘാടനം ആൻ്റോ ആൻ്റണി എം. പി നിർവഹിച്ചു. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ കൗൺസിലിങ് സൗജന്യമായി നടത്തുമെന്നും സംസ്ഥാനം ഒട്ടാകെ ട്രസ്റ്റ് പ്രവർത്തനം വിപുലമാക്കുമെന്നും ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി എൻ ബാബു വർഗ്ഗീസ്, ട്രഷറർ തമ്പി കുന്നുകണ്ടത്തിൽ, പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ ആനി സജി, റവ. കെ. ജെ സാമുവേൽ, റവ. മാത്യു, ജോൺ മുളമൂട്ടിൽ, ബിനു കുരുവിള, കുഞ്ഞുമോൻ കെങ്കിരേത്ത്, സാലി കാട്ടുവള്ളിൽ, മാത്യു പി. തോമസ് , ജോസ് കെ. എസ്, റോയി തോമസ്, ദീപു ഉമ്മൻ, ബ്രസിലി ജോസഫ്, ടോണി കുന്നുകണ്ടത്തിൽ, തോമസുകുട്ടി കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ ഉന്നത റാങ്ക് നേടിയ ഡോ. മൈക്കിൾ, ഡോ. അഞ്ജലി എന്നിവരെ ട്രസ്റ്റിൻ്റെ പേരിൽ അനുമോദിച്ചു.