പത്തനംതിട്ട : സാധാരണ സംഭരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഓഗസ്റ്റ് മാസം നഗരസഭാ പ്രദേശത്തെ ചില്ല് മാലിന്യങ്ങളും ശേഖരിക്കുന്നു. പൊട്ടാത്തതോ പൊട്ടിയതോ ആയ ചില്ല് കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടി തുടങ്ങിയവ ഹരിത കര്‍മ്മസേന ശേഖരിക്കും. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കലണ്ടര്‍ പ്രകാരമാണ് ഈ സൗകര്യം. കൈകാര്യം ചെയ്യാന്‍ തടസ്സമില്ലാത്ത രീതിയില്‍ ഇവ ചാക്കിലാക്കി നല്‍കി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ : 9496002423/9446510119
പത്തനംതിട്ട നഗരസഭ ചില്ല് മാലിന്യങ്ങള്‍ ശേഖരിക്കുന്നു
RECENT NEWS
Advertisment