Thursday, April 24, 2025 9:21 pm

ആഗോള വിപണിയിൽ എണ്ണ വില 4% ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗം മാറ്റി വെച്ചതോടെ ആഗോള വിപണിയിൽ എണ്ണ വില 4% ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് താഴെയെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ വില 4.1 ശതമാനം കുറഞ്ഞ് ബാരലിന് 79.06 ഡോളറായി. ഒപെക് യോഗം നവംബർ 30 ലേക്കാണ് നീട്ടിയത്. അതേ സമയം യോഗം മാറ്റിവെയ്ക്കാനുള്ള കാരണമൊന്നും ഒപെക് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലയിടിവ് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യോഗം മാറ്റിവെച്ചത്. ഒപെക് അംഗങ്ങൾക്കിടയിലെ അധിക ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ടെന്നാണ് സൂചന. ഉൽപ്പാദനം കുറച്ച് വില കൂട്ടണമെന്നുള്ള നിലപാട് അംഗീകരിക്കാൻ അംഗോളയും നൈജീരിയയും വിമുഖത പ്രകടിപ്പിക്കുന്നതും ഒപെകിന് തിരിച്ചടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതാണ് ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലിനുള്ള മറ്റൊരു പ്രധാന കാരണം. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി കാരണം ദുർബലമായ ഡീസൽ ഉപയോഗം മൂലം , 2024 ന്റെ ആദ്യ പകുതിയിൽ ചൈനയുടെ എണ്ണ ഡിമാൻഡ് വളർച്ച ഏകദേശം 4% ആയി കുറയാൻ സാധ്യതയുണ്ട്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് എണ്ണവിലയിലെ ചാഞ്ചാട്ടത്തിനുള്ള മറ്റൊരു കാരണം. ഇസ്രയേൽ-ഹമാസ് സംഘർഷം മൂലം വില ഉയർന്നെങ്കിലും വെടിനിർത്തൽ പ്രഖ്യാപിച്ചത് വില എണ്ണ വില കുറയാനിടയാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും എൽഡിഎഫ് ആണ് ശരിയെന്നും സിപിഐ...

പത്തനംതിട്ടയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കും : ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും – മുഖ്യമന്ത്രി...

0
പത്തനംതിട്ട : അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി...

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി

0
പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അച്ചൻകോവിൽ നദിയിലെ കുഞ്ഞോളങ്ങൾ ദീപനാളങ്ങൾ ഏറ്റുവാങ്ങി : കല്ലേലി വിളക്ക് സമർപ്പിച്ചു

0
പത്തനംതിട്ട : അച്ചൻ കോവിൽ പുണ്യ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍...