കുമ്പഴ : സെൻറ് സൈമൺ ഓർത്തഡോക്സ് കത്തീഡ്രലില്‍ സെൻറ് സൈമൺ ഗ്ലോബൽ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഗ്ലോബൽ പ്രവാസി സംഗമം നടത്തി. രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി നിർവഹിച്ചു. 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് നാലിന് നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ.ഫാദർ. ഡോ.തോമസ് അമയിൽ ഉദ്ഘാടനം നിർവഹിച്ചു. ജോബ്സൽ പോർട്ടിന്റെ ഉദ്ഘാടനം പത്തനംതിട്ട പോലീസ് മേധാവി അജിത്ത് വി.ഐ പി എസ്.നിർവഹിച്ചു . ഇടവക വികാരി ഫാദർ ബിജു മാത്യൂസ് അധ്യക്ഷത വഹിച്ചു. ഫാദർ ജേക്കബ് ഡാനിയൽ, സിബിൻ റ്റി. മാത്യു എന്നിവർ ആശംസ അറിയിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈൻ സന്ദേശം നൽകി. യോഗത്തിൽ സജു ജോർജ് സ്വാഗതവും മത്തായി ഡാനിയേൽ നന്ദിയും അറിയിച്ചു. പരിപാടികൾക്ക് ബേസിൽ ജോൺ, വർഗീസ് ടി വി, സജി ജോഷ്വാ, ജോൺ അലക്സ്, സെബി മാത്യു, സാജൻ രാജു സാജൻ സാമുവൽ, ജിതിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.