Tuesday, May 6, 2025 1:09 pm

പറക്കാനാകാതെ ഗോ ഫസ്റ്റ് ; സർവീസ് റദ്ദാക്കൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: വീണ്ടും വിമാന സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജൂൺ 14 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്. മെയ് 3 മുതൽ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

യാത്രക്കാരുടെ എണ്ണം കുറയുന്നത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചു. റെഗുലേറ്ററി ഫയലിംഗുകൾ പ്രകാരം 2222 സാമ്പത്തിക വർഷത്തിൽ 218 മില്യൺ ഡോളറിന്റെ നഷ്ടമാണ് എയർലൈൻ റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ 105 മില്യൺ ഡോളറിന്റെ നഷ്ടത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.

5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു. ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ...

മാത്തൂർകാവ് ഭഗവതീക്ഷേത്രത്തിൽ വിളക്കൻപൊലി ഇന്ന്

0
ചെന്നീർക്കര : മാത്തൂർകാവ് ഭഗവതി ക്ഷേത്രോൽസവത്തോടനുബന്ധിച്ച് ഇന്ന് രാത്രി പത്തിന്...

മദ്യപിച്ച് ഡ്യൂട്ടിക്ക് കയറിയ പന്തളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറെ വിജിലൻസ് പിടികൂടി

0
പന്തളം : മദ്യപിച്ചതായി മെഷീനിൽ ഫലംകണ്ടിട്ടും ഡ്യൂട്ടിചെയ്യാൻ സ്റ്റേഷൻ മാസ്റ്റർ...

ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം ; വിശദമായ അന്വേഷണം

0
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ...