തിരുവനന്തപുരം : ആധാർ പുതുക്കാൻ അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസേജിലൂടെ പണം കവരാൻ സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ഇതിനെതിരെ പോലീസ് മീഡിയാ സെല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വാട്സ്ആപ്പിലേക്കും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കുമാണ് തട്ടിപ്പുകാര്‍ അയക്കുന്ന മെസ്സേജുകള്‍ എത്തുന്നത്. ഇത്തരം മെസേജുകളിലുള്ള ഫയലിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകുമെന്നത് ഉറപ്പ്. ഡാർക്ക് വെബ്ബിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് ആധാർ പുതുക്കാനായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് (എ.പി.കെ. ഫയൽ) അയയ്ക്കുക. പ്രത്യേകം പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന എ.പി.കെ. ഫയലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ മൊബൈൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മൊബൈൽ ബാങ്ക് ആപ്പിലൂടെ പണം തട്ടിപ്പുകാരുടെ പല പല അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുന്നതിലൂടെ തട്ടിപ്പ് പൂർണ്ണമാകുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതെ ജാഗ്രത പുലർത്തേണ്ടതാണ്. സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ എത്രയുംവേഗം പരാതിപ്പെടേണ്ടതാണ്.
ജേര്‍ണലിസ്റ്റ് ട്രെയിനി
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട മീഡിയയില്‍ (www.pathanamthittamedia.com) ജേര്‍ണലിസ്റ്റ് ട്രെയിനികളെ നിയമിക്കുന്നു. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും പരിശീലനം. ജേര്‍ണലിസത്തില്‍ ബിരുദം ഉള്ളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും മാത്രം അപേക്ഷിക്കുക. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033