തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ 25% സ്ത്രീശാക്തീകരണത്തിനായി മാറ്റിവയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അവതരിപ്പിച്ച ജെന്‍ഡര്‍ ബജറ്റിനെ ഐക്യരാഷ്ട്ര സഭ കഴിഞ്ഞ വര്‍ഷം അഭിനന്ദിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ജെന്‍ഡര്‍ ബജറ്റിംഗ് നടപ്പാക്കിയത്. അതോടൊപ്പം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള വനിതാകമ്മിഷന്റെ സ്ത്രീ ശാക്തീ, മാധ്യമ, ജാഗ്രതാ സമിതി പുരസ്‌ക്കാര വിതരണം കലാസാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശവും സമത്വവും എന്നതാണ് ഇക്കൊല്ലത്തെ സാര്‍വദേശീയ വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയിരിക്കുന്ന ആപ്തവാക്യം. എന്നാല്‍ ഇതിനോട് ചേര്‍ന്ന് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മെച്ചപ്പെട്ട വേതനത്തിനും വോട്ട് അവകാശത്തിനും വേണ്ടി 190ല്‍ അമേരിക്കയിലെ തുണിമില്ലുകളിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ പോരാട്ടമാണ് പലമാറ്റങ്ങള്‍ക്ക് വിധേയമായി ഇന്നത്തെ സാര്‍വദേശീയ വനിതാദിനാഘോഷത്തില്‍ എത്തപ്പെട്ടുനില്‍ക്കുന്നത്. 1975ലാണ് മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. തൊഴിലാളിവര്‍ഗ്ഗ ഉല്‍ഭവത്തെക്കുറിച്ചാണ് വനിതാദിനാചരണം വ്യക്തമാക്കുന്നത്്. എന്ത് ലക്ഷ്യത്തോടെയാണോ സാര്‍വദേശീയ വനിതാദിനത്തെ ഉപയോഗിച്ചിരുന്നത് ആ ചരിത്രത്തിനോട് ഒത്തുപോകാന്‍ നമുക്ക് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം. എന്നാല്‍ ഈ ചരിത്രത്തോട് ഏതാണ്ട് ചേര്‍ന്ന് സഞ്ചരിച്ച ചരിത്രമാണ് കേളരത്തിലെ സ്ത്രീ മുന്നേറ്റത്തിലുള്ളത്. ഒന്നര നൂറ്റാണ്ടുമുന്‍പുതൊട്ടുള്ള ചരിത്രം അതിനുണ്ട്.
നവോത്ഥാനത്തിലാണ് അതിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നതും. അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കും അവിടെ നിന്നും തൊഴിലിടങ്ങളിലേക്കും സ്ത്രീകളെ എത്തിക്കാനുള്ള സാംസ്‌ക്കാരിക പരിശ്രമങ്ങളും നടന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
എന്നാലും ഉപഭോഗസംസ്‌ക്കാരത്തില്‍ സ്ത്രീകളെ ഒരു ഉപഭോഗവസ്തുകയായാണ് കാണുന്നുത്. അവകാശവും മാന്യതയും എഴുത്തിലും പ്രസംഗത്തിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. ഈ കാഴ്ച്ചപ്പാട് മാറ്റുകയും സമൂഹത്തിന്റെ നല്ല പാതികളായ സ്ത്രീകളെ ആദരവോടെയും സമത്വത്തോടെ കാണുകയും വളര്‍ത്തുകയും ചെയ്യണം. സംസ്ഥാനസര്‍ക്കാര്‍ അതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അവയൊക്കെ അക്കമിട്ട് നിരത്തുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. അതിനായി ശക്തമായ ഇടപെടുന്നുമുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ 16% വറദ്ധനയാണുണ്ടായത്. മൊത്തം തൊഴില്‍ ശക്തിയില്‍ ഇന്ന് 37% സ്ത്രീകളാണ്.
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളില്‍ 31%ത്തോളം സ്ത്രീകളുടേതായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്ത്രീകളുശട സ്വയംപര്യാപ്ത ഉറപ്പാക്കാനുതകുന്ന തരത്തില്‍ വനിതാവികസനകോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നരലക്ഷം പേര്‍ക്കാണ് തൊഴിലുറപ്പാക്കിയത്. മറ്റ് നിരവധി നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവറത്തനം കൊണ്ട് സംസ്ാഥനത്തെ സ്ത്രീകളുടെ സുരക്ഷയിലും നിരവധി മാറ്റം കൊണ്ടുവരാനായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2023ല്‍ 18,900 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്, കഴിഞ്ഞവര്‍ഷം 17,000 ആയി കുറയ്ക്കാനായി. പീഢന-ഗാര്‍ഹിപീഢന കേസുകളിലും കുറവുവന്നിട്ടുണ്ട്. എന്നാലും കേരളം വലിയതോതില്‍ പുരോഗതി ആര്‍ജ്ജിച്ച സമൂഹം എന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നത് ഗൗരവത്തോടെ കാണണം.
സ്ത്രീകള്‍കെക്തിരായ അതിക്രമം ഇല്ലാത്തതിനായി പ്രവര്‍ത്തിക്കണം. അതിന് വനിതാകമ്മിഷന് ശക്തമായ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന വനിതാകമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ പി. സതീദേവി ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, വനിതാകമ്മിഷന്‍ അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, മഹിളാമണി, അഡ്വ: കുഞ്ഞ് അയിഷ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി., രാജു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഇന്ദ്രിരാ രവീന്ദ്രന, മെമ്പര്‍ സെക്രട്ടറി ബിന എന്നിവരും പങ്കെടുത്തു. വനിതാകമ്മിഷന്റെ വിവിധ പുരസ്‌ക്കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. പുരസ്‌ക്കാരജേതാക്കള്‍ ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.