തിരുവനന്തപുരം : കെഎസ്ഇബിയുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ചെയർമാൻ ബിജു പ്രഭാകർ. ബോർഡിലെ ഓരോ വിഭാഗവുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും. ഡയറക്ടർമാരുടെ നിയമനവും വേഗത്തിലാക്കും. സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനാണ് തന്നെ കെഎസ്ഇബിയിലെത്തിച്ചതെന്നാണ് ബിജു പ്രഭാകർ ചുമതലയേറ്റയുടൻ പറഞ്ഞത്. ബോർഡിലേക്ക് ആദ്യമായിട്ടാണ് നിയമനമെങ്കിലും എഞ്ചിനീയറിങ് ബിരുദധാരിയായ ബിജു പ്രഭാകറിന് കാര്യങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനാകുമെന്ന നിഗമനത്തിലായിരുന്നു സർക്കാരിന്റെ നിയമനം. വേനൽക്കാലത്ത് ഉയർന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത് കെഎസ്ഇബിയെ സാന്പത്തികമായി ബാധിച്ചിട്ടുണ്ട്. പുതിയ പദ്ധതികളൊന്നും നടപ്പിലാക്കാനാകുന്നില്ല. വൈദ്യുതി മന്ത്രിക്ക് കൂടി താത്പര്യമുള്ള പമ്പ്ട് സ്റ്റോറേജ് പദ്ധതിയടക്കം തുടങ്ങണം. ഊർജമേഖലയിൽ സ്വയംപര്യാപ്തയെന്നതാണ് പുതിയ ചെയർമാന്റെ ലക്ഷ്യം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.