കോഴിക്കോട്: സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന്റെ വിലയില്‍ 560 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.
ആഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരുന്നു. ആഗസ്റ്റ് 10ന് വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന് 1600 രൂപ ഒറ്റയടിക്ക് 39,200 ലെത്തിയ സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടിവ് രേഖപ്പെടുത്തി. പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.