കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തിലേറെ കുറഞ്ഞ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഔണ്‍സിന് 0.1ശതമാനം ഉയര്‍ന്ന് 1,905.65 ഡോളറായി. എംസിഎക്‌സില്‍ 10 ഗ്രാം തനത്തങ്കത്തിന് 50,845 രൂപയാണ് വില.