തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഒരു പവന് 36,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ഇന്നലെ ഒരു പവന് 36080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു വില. ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായത്. പവന് എണ്‍പത് രൂപയും ഗ്രാമിന് 10 രൂപയുമായിരുന്നു ഇന്നലെ കൂടിയത്. എന്നാല്‍ വന്‍ കുതിച്ചു ചാട്ടമാണ് ഇന്നുണ്ടായിരിക്കുന്നത്. ജനുവരി 13 നാണ് ഇതിനു മുമ്പ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വര്‍ണവില 13ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
കേരളത്തില്‍ ഈ മാസത്തെ ഒരു പവന്‍ സ്വര്‍ണവില ദിവസ അടിസ്ഥാനത്തില്‍
ജനുവരി 1 – 36,360
ജനുവരി 2 – 36,360
ജനുവരി 3- 36200
ജനുവരി 4- 35920
ജനുവരി 5- 36120
ജനുവരി 6- 35960
ജനുവരി 7- 35680
ജനുവരി 8- 35680
ജനുവരി 9- 35680
ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
ജനുവരി 11- 35760
ജനുവരി 12- 35840
ജനുവരി 13- 36000
ജനുവരി 14- 36000
ജനുവരി 15- 36,000
ജനുവരി 16- 36,000
ജനുവരി 17- 36,000
ജനുവരി 18- 36,000
ജനുവരി 19- 36,080
ജനുവരി 20- 36,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില)