തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയരത്തിലേയ്ക്ക്. ഗ്രാമിന് 15 രൂപ വർധിച്ചു 4415 രൂപയും പവന് 120 രൂപ വർധിച്ചു 35,320 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഇതോടെ ഇന്നും ഇന്നലെയുമായി 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് വർധിച്ചത്. മാർച്ചിൽ വില ഇടിഞ്ഞ സ്വർണം ഏപ്രിലിൽ ഉണർവിൽ ആണ്.അതേ സമയം രാജ്യാന്തര വിപണിയിൽ ഔൺസിന് 1760 ഡോളറിന് മുകളിൽ എത്തിയ സ്വർണവില 1780 ഡോളർ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങൾ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നും വിദഗ്ധർ.