തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുദിനത്തിൽ സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി. വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്ന് സ്വർണവില കുറഞ്ഞത്. വെള്ളിയാഴ്ച റെക്കോഡ് നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 5665 രൂപയും പവന് 45,320 രൂപയുമായിരുന്നു ഇന്നലെ വില.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5610 രൂപയിലും പവന് 44,880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഏപ്രിൽ 5-ന് പവന് 45,000 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3-ന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.