Sunday, April 6, 2025 3:11 am

നാല് ദിവസത്തെ വന്‍ മുന്നേറ്റത്തിനൊടുവിൽ സ്വര്‍ണവിലയിൽ നേരിയ ഇടിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 66,160 രൂപയും നല്‍കേണ്ടി വരും. തുടര്‍ച്ചായി നാല് ദിവസത്തെ വന്‍ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും ചെയ്തിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 25 ആയി നിശ്ചയിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി താലൂക്ക് വികസന സമിതി ചേര്‍ന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന്...

കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം വേള്‍ഡ്കോണ്‍-2025 കൊച്ചിയില്‍ ആരംഭിച്ചു

0
കൊച്ചി: കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയ സമ്മേളനം വേള്‍ഡ്കോണ്‍-2025...