കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ്ണ വില താഴേക്ക്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപ കുറഞ്ഞ് 4,460 രൂപയായി. എട്ടു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ വിപണി വില 35,680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 160 രൂപയുടെ കുറവുണ്ട്.
24 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 4,866 രൂപയായി. എട്ട് ഗ്രാമിന് 168 രൂപ താഴ്ന്ന് 38,928 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുറഞ്ഞിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു ഇന്നലത്തെ വില. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
ബുധനാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണവില കൂടിയിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വര്‍ധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
ഏപ്രില്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്. അതേസമയം വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വില കുറഞ്ഞ ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ധിക്കുന്ന പ്രവണത കാണിച്ചത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച് 3ന്) രൂപയുമായിരുന്നു.
ഇന്ത്യയില്‍ ഉത്സവകാലമായതിനാല്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊറോണ വൈറസ് ആശങ്ക ഒഴിയുന്നതുവരെ സ്വര്‍ണ വില മുകളിലേക്ക് പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് കവര്‍ന്നെടുത്ത കഴിഞ്ഞ വര്‍ഷത്തെ കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 28 ശതമാനം കുതിപ്പാണ് 2020ല്‍ സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടിരുന്നു.