തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 4578 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
RECENT NEWS
Advertisment