കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമായി. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണത്തിന് ആഗസ്റ്റ് 13 മുതല്‍ 15 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളില്‍. അതില്‍ നിന്നാണ് തുടര്‍ച്ചയായ രണ്ടുദിവസം വില കുറഞ്ഞത്. ഈ മാസം ഒന്നാം തീയതി 37,680 രൂപയായിരുന്നു പവന്. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്
RECENT NEWS
Advertisment