കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425 ആയി. ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ ഉയര്‍ന്നിരുന്നു. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു ; പവന് 35,400 രൂപയായി
RECENT NEWS
Advertisment