തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്. അന്തര്‍ദേശീയ വിപണിയിലാകട്ടെ സ്വര്‍ണവില മൂന്നു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം വര്‍ധിച്ച് 1,868.89 ഡോളറായി.
ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പ ഭീഷണയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടു വ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വര്‍ധനവാണുണ്ടായ ശേഷമാണ് നേരിയ ഇടിവ്.