തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 35 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ ഇത് 10 രൂപയായിരുന്നു കുറഞ്ഞത്.
ഗ്രാമിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.