Thursday, July 3, 2025 11:13 pm

വീട് കുത്തിത്തുറന്ന് മോഷണം : 35പവന്‍ സ്വര്‍ണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

താനൂര്‍ : അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. 35പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. താനൂര്‍ മൂലക്കല്‍ ദയാപുരം സ്ട്രീറ്റിലാണ് സംഭവം. സ്ട്രീറ്റ് രണ്ടിലെ പള്ളിക്കലകത്ത് നിസാര്‍ ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മകന് അസുഖമായതിനെ തുടര്‍ന്ന് നിസാര്‍ ബാബുവും ഭാര്യയും ആശുപത്രിയിലും കുടുംബത്തിലെ മറ്റംഗങ്ങള്‍ ബന്ധുവീട്ടിലുമായിരുന്നു. ഈ തക്കം മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്.

സമീപത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ നിസാറിന്‍റെ വീടിന്‍റെ ഉമ്മറത്തെ ലൈറ്റ് അണയ്ക്കാനായി എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടനെ നിസാറിനെയും, പോലീസിനെയും അറിയിച്ചു. വീടിന്‍റെ മുന്‍ഭാഗത്തെ വാതിലിന്‍റെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അടച്ചിട്ട മുഴുവന്‍ മുറികളും തുറന്നു.

അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു. നിസാര്‍ ബാബുവിന്‍റെ ഭാര്യ, അനിയന്‍റെ ഭാര്യ, കുട്ടികള്‍, ഉമ്മ എന്നിവരുടെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.  പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും താനൂര്‍ സിഐ പ്രമോദ് പറഞ്ഞു. മുമ്പ് ദയാപുരം സ്ട്രീറ്റില്‍ മോഷണ ശ്രമം നടന്നിരുന്നു. ആറോളം വീടുകളിലാണ് അന്ന് മോഷണശ്രമം നടന്നത്. തുടര്‍ന്ന് മോഷ്ടാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയും ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...