മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്നും വിമാനത്തില്‍ ഒളിപ്പിച്ചുവെച്ചനിലയിലും 2.311 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
ദുബായില്‍നിന്നെത്തിയ മലപ്പുറം സ്വദേശി സലാമില്‍നിന്ന് ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 1.26 കിലോ സ്വര്‍ണമിശ്രിതവും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.15 കോടി രൂപ വിലവരും.