കോഴിക്കോട് : കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹർഷാദിൽ നിന്നാണ് സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ആണ് യാത്രക്കാരനെ പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി
RECENT NEWS
Advertisment