കൊച്ചി : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും പ്രധാന എതിര്‍കക്ഷികളാക്കി ആലപ്പുഴ സ്വദേശിയായ മൈക്കിള്‍ വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ കസ്റ്റംസും എന്‍.ഐ.എയും അന്വേഷിക്കുന്ന കേസായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
എന്‍.ഐ.എ, സി.ബി.ഐ, ഡി.ആര്‍.ഐ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യുറോ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. സ്പ്രിംഗ്‌ളര്‍, ഇ മൊബിലിറ്റി, വെബ്ക്യൂ ആപ് , സ്വര്‍ണ്ണക്കടത്ത് എന്നിവ തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ഹര്‍ജിയായിയാണ് ആദ്യം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അത്തരത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചതോടെ പൊതുതാല്‍പര്യ ഹര്‍ജിയായി സമര്‍പ്പിക്കുകയായിരുന്നു.