തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എ.ഐ.എ അറസ്റ്റ് വാറണ്ട് പതിച്ചു. ഫൈസല്‍ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിലാണ് എന്‍ഐഎ ഉദ്യോഗസ്ഥരെത്തി വാറണ്ട് പതിപ്പിച്ചത്. കേരളത്തിലേക്ക് ഫൈസല്‍ ഫരീദിനെ കൊണ്ടുവരുന്നതിനുള്ള ആദ്യ പടിയായിട്ടാണ് വാറണ്ടെന്നാണ് സൂചന. ഈ വാറണ്ട് ഇന്റര്‍പോളിനും കൈമാറും. നിലവില്‍ ദുബായില്‍ പിടിയിലായിട്ടുണ്ട് ഇയാള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകളും കമ്പ്യൂട്ടറും കസ്റ്റംസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂരിലുള്ള ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ നിലവില്‍ ആള്‍താമസമില്ല. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ അവസാനമായി ഇങ്ങോട്ടേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.