Thursday, July 3, 2025 2:19 am

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അപേക്ഷിച്ചിട്ടില്ല : മന്ത്രി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്ത്‌ കേസിൽ മുഖ്യകണ്ണിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക്‌ വിട്ടുകിട്ടാൻ വിദേശമന്ത്രാലയത്തിന്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്ന്‌ വിദേശ സഹമന്ത്രി വി മുരളീധരൻ. പാസ്‌പോർട്ട്‌ റദ്ദാക്കിയതിനാൽ‌ മറ്റേതെങ്കിലും രാജ്യത്തേക്ക്‌ പോവുകയാണെങ്കിൽ ഇയാളെ പിടിക്കാൻ മറ്റ്‌ നയതന്ത്രമാർഗങ്ങളിലൂടെ നടപടി സ്വീകരിക്കാം. അതല്ലാതെ വിവാദകേസിലെ മുഖ്യപ്രതിയെ വിട്ടുകിട്ടാൻ ഒരു നടപടിയും കേന്ദ്ര ഏജൻസി സ്വീകരിച്ചിട്ടില്ലെന്ന്‌ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി സമ്മതിച്ചു.

നിലവിൽ വിദേശത്തുള്ള ഫൈസൽ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ പോയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ ഇന്ത്യക്ക്‌ വിട്ടുകിട്ടാൻ വഴിയുണ്ടാക്കാം. അതിന്‌ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ്‌ കേന്ദ്രമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാൻ എൻഐഎയ്‌ക്ക്‌ നേരിട്ട്‌ ഇടപെടാനാകില്ല. വിദേശമന്ത്രാലയത്തിന്‌ അപേക്ഷ നൽകി‌ അതിനുള്ള വഴിയൊരുക്കുകയാണ്‌ രീതി. ഇതിനായി ഒരു നീക്കവും നടന്നിട്ടില്ലെന്നാണ്‌ വിദേശ സഹമന്ത്രിതന്നെ സമ്മതിച്ചത്‌.

യുഎഇ അറ്റാഷെയ്‌ക്ക്‌ സ്വർണക്കടത്തിൽ പങ്കില്ലെന്ന്‌ സമർഥിക്കാൻ വി മുരളീധരൻ ശ്രമിച്ചു. അറ്റാഷെയെ തടഞ്ഞുവയ്‌ക്കുന്നതും പിടിക്കുന്നതുമൊന്നും വിദേശമന്ത്രാലായത്തിന്റെ ചുമതലയല്ല. കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശുപാൾശ ചെയ്‌തതുകൊണ്ടാണെന്ന്‌ സ്ഥലംമാറ്റ ഉത്തരവിൽ ഉണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....