Wednesday, May 14, 2025 6:22 am

സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല ; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസിനുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും ഒഴിയാനുള്ള് ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനസാക്ഷി റമീസിന്റെ അപകടമരണം തെളിവില്ലാതാക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കാറിന് പിന്നല്‍ ബൈക്കിടിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റാണ് റമീസിന് മരണം സംഭവിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഷയത്തില്‍ മലപ്പുറം പോലീസ് അന്വേഷണം തുടരുന്നതായും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സ്വര്‍ണ്ണം തട്ടി പറിക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ അമ്പത് അംഗ കുരുവി സംഘം ഉണ്ട്. വിമാനത്താവള പരിസരത്ത് ഇരുപത് തവണയോളം ഗുണ്ടാ ആക്രമണം നടന്നു. മുഖ്യമന്ത്രി ഇത് പരിശോധിച്ചോ. സംസ്ഥാനത്തെ ക്രമസമാധാനം നോക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നത് കേന്ദ്ര ഏജന്‍സിയുടെ ചുമതലയെന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറുകയാണ് ഇത് ശരിയാണോ. ക്രിമിനലുകള്‍ നാട്ടില്‍ വട്ടം കറങ്ങുകയാണ്. ഇത് അവസാനിപ്പിക്കണം. തെളിവ് പുറത്ത് വരാതിരിക്കാന്‍ റമീസിനെ കൊന്നതാണ്. തില്ലങ്കേരിമാര്‍ക്കും ആയങ്കിമാര്‍ക്കും വേണ്ടി നാട് തുറന്ന് കൊടുക്കരുത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴിസിലെ രഹസ്യങ്ങള്‍ അറിയുന്നവര്‍ ഈ സഭയിലുണ്ട്. അതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട് അല്‍പം കടന്നു പോയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അബദ്ധമാണെന്നറിഞ്ഞ് കൊണ്ട് അദ്ദേഹം ഇത് ശക്തമായി പറയുകയാണ്. വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന പോലീസിനല്ല. തിരുവഞ്ചൂര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കുറ്റം ചെയ്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും. അത് പുരയ്ക്ക് മീതെ വളര്‍ന്നോ എന്ന് നോക്കിയല്ല. ഒരു സംഭവത്തേയും കണ്ടില്ലെന്ന് നടിക്കില്ലെന്നും റമീസിന്റേത് അപകട മരണമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ചില വിചാരണ തടവുകാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് നിക്കാന്‍ ശ്രമമുണ്ട്. ആ ശക്തികള്‍ക്ക് ശക്തി പകരാനാണ് തിരുവഞ്ചൂരിന്റെ നിക്കമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതെന്നും വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...