Thursday, July 3, 2025 4:33 pm

സ്വർണക്കടത്തിൽ ഇന്നും സംസ്ഥാനവ്യാപക പ്രതിഷേധം ; പലയിടത്തും തെരുവ് യുദ്ധക്കളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരത്ത് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപകമായ പ്രതിപക്ഷ സമരം. കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി. ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്ത സമരത്തിൽ പിവിസി പൈപ്പ് കൊണ്ട് ചതുരം ഉണ്ടാക്കി അതിനുള്ളിൽ നിന്നായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്.

ഇന്നലെ നടന്ന കോഴിക്കോട്ട് പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി നേതാവ് പി കെ കൃഷ്ണദാസാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട് യുവമോർച്ച മാർച്ച് അടൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇവിടെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ വച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് വിരട്ടിയോടിച്ചു. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഒരു വശത്ത് കൊവിഡ് രോഗവ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സമരങ്ങൾ അനുവദിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...