കാസർകോട് : സ്വർണക്കള്ളക്കടത്ത് കേസ് തുടക്കം മുതൽ സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ ഭാഗമാണ് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ ഭീണിപ്പെടുത്താനും വകവരുത്താനുമുള്ള നീക്കങ്ങൾ നടക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നു.
അവരെതന്നെ അന്വേഷിക്കാൻ വിടുന്നു. ഇന്തെന്ത് ന്യായമാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ അന്വേഷണ ഏജൻസിക്കുമുന്നിൽ ഹാജരാക്കാതെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണം തന്നിലേക്കു നീങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.