തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ ഇന്ന് തന്നെ റമീസിനെ കസ്റ്റംസിന് വിട്ട് കൊടുക്കും. റമീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇയാളുടെ നേതൃത്വത്തില്‍ ആണ് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള പണം സമാഹരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.
അതേ സമയം എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പ്രതികള്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം 21വരെയാണ് സ്വപ്നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ളത്. കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഉടമ അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.