Wednesday, July 2, 2025 8:24 pm

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍  : കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. എയര്‍ അറേബ്യയില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ തിരുനെല്‍വേലി സ്വദേശിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ അടിവസ്ത്രത്തിലും ശരീരത്തിലും സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താനായിരുന്നു പദ്ധതി. ഇയാള്‍ക്കെതിരേ കസ്റ്റംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഗ്രീന്‍ ചാനലിലൂടെ കടന്നുപോയ ഇയാള്‍ പുറത്തേക്ക് കടക്കാന്‍ തിടുക്കം കൂട്ടിയതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിച്ചത്. പരിശോധനയില്‍ ഇയാളുടെ അരക്കെട്ടില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ വെച്ചതായി കണ്ടെത്തുകയായിരുന്നു. 90 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ എ.സി ജയചന്ദ്രന്‍ വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow

1 COMMENT

  1. പിന്നീടൊരിക്കലും സ്വർണ്ണം കടത്താൻ തോന്നാത്ത രീതിയിലുള്ള ശിക്ഷ ഉറപ്പാക്കുക.

    പാസ്പോർട്ട്‌ എക്കാലത്തേക്കുമായി ആ വ്യക്തിക്ക് നിഷേധിക്കുക.

    ഉറവിടവും destination ഉം IB / RAW ഏജൻസികളെ ഉപയോഗിച്ച് കണ്ടുപിടിച്ചു നടപടി എടുക്കുക.

    സ്വർണ കള്ളക്കടത്തു താനേ നിലക്കും.

Comments are closed.

Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് നാളെ സോളാര്‍ ബന്ദ്

0
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട്...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...