തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോണ്‍ഗ്രസ്. ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിവെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സി ബി ഐ അന്വേഷണമാണ് ഉചിതം. സി ബി ഐയുടെ സ്വതന്ത്ര്യ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രമില്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണവും നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐ ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. സിഡിറ്റില്‍ മാത്രം 51 അനധികൃത നയമനം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐ ടി വകുപ്പില്‍ നടക്കുന്നത്. അനധികൃത നിയമനം നേടിയവര്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.