കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശി ഹനീഫയെയാണ് കൊയിലാണ്ടിയില്‍നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആളുകൾ നോക്കിനിൽക്കെയാണ് ഹനീഫയെ കാറിലേക്കു വലിച്ചുകയറ്റി അതിവേഗം ഓടിച്ചുപോയത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് ഹനീഫയെ വിട്ടയച്ചത്. മർദനമേറ്റ ഹനീഫയെ ആശുപത്രയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ് മറ്റൊരു പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ അതേസംഘമാണ് ഇതിനുപിന്നിലെന്നാണ് സംശയം. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ഹനീഫ ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു മാസം മുൻപാണ് ഹനീഫ ഖത്തറിൽനിന്നു നാട്ടിലെത്തിയത്. പലപ്പോഴും ഹനീഫ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.