മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുമാണ് ഫൈസല്‍ സ്വര്‍ണം കൊണ്ടു വന്നത്. ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു ഇയാള്‍ സ്വര്‍ണവുമായി എത്തിയത്. ഫൈസലില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 72 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശക്തമായ സുരക്ഷ ഒരുക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തകൃതിയായി നടക്കുകയാണ്. വിമാനത്താവളത്തിലെ ജീവനക്കാരുള്‍പ്പെടെ സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.