കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്‍ കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പോയത് സജേഷിന്റേ പേരിലുള്ള കാര്‍ ഉപയോഗിച്ചായിരുന്നു.
കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്. സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു. കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ആണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അതേസമയം സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.