തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോകള്‍ പരിശോധിച്ചു വരികയാണ്.
രണ്ടു ദിവസം മുന്‍പാണ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തിയത്.കഴിഞ്ഞ ഒരു വര്‍ഷത്തെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കാനുള്ള അസൗകര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നേരിട്ട് സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയായിരുന്നു.