റാന്നി : പൗരോഹത്യ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഫാ.റോയ് മാത്യു കോര്‍ എപ്പിസ്കോപ്പയുടെ വൈദിക ജീവിതത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം 22ന് രാവിലെ 9.30ന് നടക്കും. റാന്നി വലിയപള്ളിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കും. ക്നാനായ സഭയുടെ വലിയ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി, കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
1974 സെപ്റ്റംബർ 22 ഞായറാഴ്‌ച റാന്നി വലിയപള്ളിയിൽ വെച്ച് അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് പൗരോഹിത്യ പദവിയിലേക്ക് ഉയർത്തിയത്.
ക്‌നാനായ സ്റ്റുഡന്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റായി 5 വർഷം സേവനം ചെയ്തു. 1995-ൽ അഭിവന്ദ്യ ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മിഷൻ ഡയറക്‌ടറായി നിയമിച്ചു. ക്നാനായ യുവജന സമാജം പ്രസിഡൻ്റായി 3 വർഷം സേവനം ചെയ്തു. ക്നാനായ കോൺഗ്രസ് പ്രസിഡൻ്റ് ആയി 9 വർഷം. വനിതാ സമാജം പ്രസിഡൻ്റ് ആയി 11 വർഷം. റാന്നി ക്നാനായ കൺവൻഷൻ പ്രസിഡൻ്റ് ആയി 12 വർഷവും സേവനം ചെയ്തു. ഇപ്പോൾ റാന്നി മേഖല കെ.സി.സി. പ്രസിഡൻ്റ്, റാന്നി എക്യുമെനിക്കൽ പ്രസിഡന്റ്, റാന്നി സർവീസ് സൊസൈറ്റി പ്രസിഡൻ്റ്, നിലയ്ക്കൽ കമ്മിറ്റി എന്നിവിടങ്ങളിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്നു. പരേതരായ എ.ഒ മാത്യു, തങ്കമ്മ മാത്യു ദമ്പതികളുടെ മകനാണ്. ഭാര്യ:ശോഭന റോയി. മക്കള്‍ : റോഷന്‍ റോയി മാത്യു, റിയു കുര്യന്‍ റോയി, രമ്യ മറിയം റോയി.