കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷം 2025 ഡിസംബർ 25,26,27 എന്നീ തീയതികളിൽ നടക്കും. സാംസ്കാരിക സമ്മേളനങ്ങൾ, ആരോഗ്യ- ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ കലാപരിപാടികൾ, സമൂഹ സദ്യ തുടങ്ങിയ പരിപാടികളോട് കൂടി ഗോൾഡൻ ജൂബിലി ആഘോഷം നടത്താൻ പാണൂർ ശ്രീ നാരായണ കൾച്ചറൽ മിഷൻ കമ്മറ്റി തീരുമാനിച്ചു. പ്രസിഡൻ്റ് കെ അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനിൽകുമാർ പാണൂർ, അങ്ങാടിക്കൽ വിജയകുമാർ, എസ് കരുണാകരൻ, പി.കെ പങ്കജാക്ഷൻ, പി ആർ സുന്ദരേശൻ, ശർമ്മവിശ്വം, ഉദയൻ, ലിജാ സുനിൽ, ശ്രീന, ഷീല ജയൻ എന്നിവർ സംസാരിച്ചു. പരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഗം രൂപീകരിച്ചു. ജനറൽ കൺവീനറായി അനിൽകുമാർ പുത്തൻവിള, സുനിൽ പാണൂർ ( റിസപ്ഷൻ കമ്മറ്റി കൺവീനർ), കെ കെ ധർമ്മജൻ (പ്രോഗ്രാം കമ്മറ്റി), പ്രസാദ് കെ ( ഫുഡ് കമ്മിറ്റി കൺവീനർ), ഫിനാൻസ് കമ്മറ്റി കൺവീനറായി കെ അനിൽകുമാറിനെയും തിരഞ്ഞെടുത്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘത്തെയും തിരഞ്ഞെടുത്തു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]