Sunday, April 20, 2025 10:17 pm

സഹനത്തിന്റെയും ത്യാഗത്തിന്റെയും ഒരു ദുഖവെള്ളിയാഴ്ച കൂടി…

For full experience, Download our mobile application:
Get it on Google Play

സഹനത്തിന്റെയും ത്യാഗത്തിന്റെയും ഒരു ദുഖവെള്ളിയാഴ്ച കൂടി. ചരിത്രത്തില്‍ ആദ്യമായി വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ഥനകള്‍ നടത്തുന്നു. കൊറോണ വൈറസ് മാനവരാശിയെ കൊന്നൊടുക്കുമ്പോള്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചും രോഗികളെ ശുശ്രൂഷിക്കുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരെ ഓര്‍ക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയില്‍ ആത്മവിശ്വാസത്തോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ പ്രയത്നിക്കുന്നവര്‍….ചിലര്‍ കല്ലെറിയുന്നു, ചിലര്‍ തുപ്പുന്നു, മറ്റുചിലര്‍ അപമാനിക്കുന്നു….എന്നിട്ടും നിറപുഞ്ചിരിയോടെ എല്ലാം സഹിക്കുന്നു.

തന്റെ ജീവിതകാലത്ത് ജനങ്ങള്‍ക്ക്‌ നന്മ മാത്രം ചെയ്ത ക്രിസ്തുദേവനെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ചവരുടെ പിന്‍ തലമുറ ഇപ്പോഴും ലോകത്തില്‍ ജീവിക്കുന്നു. മുള്‍ക്കിരീടം ശിരസ്സില്‍ കുത്തിയിറക്കി കാല്‍വരി മലയിലേക്ക് ക്രിസ്തുദേവനെ ചാട്ടവാറുകൊണ്ട് അടിച്ചു കയറ്റിയവര്‍, വേദനകൊണ്ട് പുളയുന്ന യേശുവിനെ വീണ്ടും വേദനിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തിയ ജനം, ജീവനുള്ള മനുഷ്യന്റെ മാംസത്തില്‍ കാരിരുമ്പാനി നിര്‍ദാക്ഷണ്യം അടിച്ചുകയറ്റിയവര്‍…അന്ന് അവര്‍ അതില്‍ ആനന്ദം കണ്ടെത്തി….സത്യം മാത്രം ചെയ്ത യേശുദേവനെ കള്ളനാക്കി….കൂടെയുള്ളവര്‍ സമൂഹത്തെ പേടിച്ച് ഓടിയൊളിച്ചപ്പോഴും ആരെയും കുറ്റപ്പെടുത്താതെ എല്ലാം സ്വയം സഹിച്ചു. മാനവരാശിയുടെ പാപമോചനത്തിനായി തന്റെ ജീവന്‍ ബലിയായി അര്‍പ്പിച്ച നസ്രായനായ യേശുവിനെ നമുക്ക് ഓര്‍ക്കാം….

ക്രൂശില്‍ ജീവന്‍ വെടിഞ്ഞ് മൂന്നാംദിനം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു…കള്ളനെന്നു വിളിച്ചവര്‍ സത്യം തിരിച്ചറിഞ്ഞ് ഭയന്ന് ഓടിയൊളിച്ചു, ചിലര്‍ പശ്ചാത്താപം കൊണ്ട് വാവിട്ടുകരഞ്ഞു….അക്ഷേപിച്ചവരും അപമാനിച്ചവരും ഒരേ സ്വരത്തില്‍ പറഞ്ഞു , സത്യമായിട്ടും അവന്‍ ദൈവപുത്രനായിരുന്നു…

ലോകം കൊറോണ വൈറസിനെ ഭയന്ന് ഓടിയൊളിക്കുമ്പോള്‍ ഇന്ന് സഹായത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം….മിസൈലുകളും ബോംബര്‍ വിമാനങ്ങളും ആധുനിക ആയുധങ്ങളും വാരിക്കൂട്ടി വീമ്പിളക്കിയവര്‍ ഒരു വൈറസിന്റെ മുമ്പില്‍ അടിപതറി. ഭയന്ന് ചിതറിയോടുന്ന  ജനങ്ങള്‍ …..അവിടെ പ്രതീക്ഷയുടെ ദീപനാളമായി ആരോഗ്യ പ്രവര്‍ത്തകരും അവരെ സഹായിക്കുന്ന സംവിധാനങ്ങളും മാത്രം. ഇന്ന് അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ലോകം കാതോര്‍ക്കുന്നു…

കൊറോണ രോഗികളെ ശുശ്രൂഷിച്ചതിന്റെ പേരില്‍ ചിലര്‍ക്കെങ്കിലും അപമാനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. താമസസ്ഥത്തുനിന്നും ഇറക്കിവിടപ്പെട്ടു, ചിലര്‍ കല്ലെറിഞ്ഞ് ഓടിച്ചു, അയല്‍വാസികള്‍ അവഗണിച്ചു, കാണുമ്പോള്‍ തന്നെ പലരും ഓടിയൊളിച്ചു…..ക്രിസ്തുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതുപോലെ .. ഒരുനാള്‍ നിങ്ങളും വിജയം ആഘോഷിക്കും ..കൊറോണയുടെ മേലുള്ള വിജയം….ലോകത്തിലെ ആരോഗ്യ മേഖലയുടെ വിജയം …. അന്ന് നിങ്ങളെ കല്ലെറിഞ്ഞവര്‍ പശ്ചാത്തപിക്കും.

ക്രിസ്തുദേവന്റെ പീഡാനുഭവദിനമായ ഈ നല്ല വെള്ളിയാഴ്ച കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  അവരെ സഹായിക്കുന്നവര്‍ക്കും ഞങ്ങള്‍  സമര്‍പ്പിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. കൊറോണ എന്ന മഹാമാരിയെ കീഴടക്കുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു…

വിജയാശംസകളോടെ
പത്തനംതിട്ട മീഡിയ മാനേജ്മെന്റ് ആന്‍ഡ് സ്റ്റാഫ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...