ആയുർവേദത്തിൽ രക്തശോധനയ്ക്കുള്ള ഔഷധമായി അംഗീകരിക്കപ്പെട്ട സസ്യമാണ് കാട്ടുപടവലം അല്ലെങ്കിൽ കയ്പ്പൻ പടവലം. ഇത് രക്തശുദ്ധിക്കും പലവിധ ചർമ്മരോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിച്ച് വരുന്നു. ചെടിയുടെ എല്ലാ ഭാഗങ്ങളിലും ‘കുക്കുർബിറ്റാസിൻ’ എന്ന രാസഘടകം അടങ്ങിയിട്ടുള്ളതിനാൽ നല്ല കയ്പ്പ് രസമാണ്. കേരളം, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളാണ് കയ്പൻ പടവലത്തിന്‍റെ ആവാസകേന്ദ്രങ്ങൾ.
കാലാവസ്ഥയും മണ്ണും
ഉഷ്ണ-മീതോഷ്ണമേഖലയിൽ നന്നായി വളരുന്ന സസ്യമാണ് കാട്ടുപടവലം. ജൈവാംശം കൂടുതലുള്ള ഏതു മണ്ണിലും ഇത് നന്നായി വളരും. നല്ല നീർവാർച്ച സൗകര്യമുണ്ടായിരിക്കണം.
കൃഷിരീതികൾ
സാധാരണയായി പടവലം കൃഷി ചെയ്യുന്നതുപോലെ കാട്ടുപടവലം കൃഷി ചെയ്യാം. ആഗസ്റ്റ്-സെപ്തംബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിത്തുകൾ പാകാം. പരപരാഗണം നടക്കുമെന്നതിനാൽ പച്ചക്കറി പടവലവും കയ്പൻ പടവലവും അടുത്തടുത്ത് കൃഷി ചെയ്യാം.
കൃഷി ചെയ്യാനുള്ള സ്ഥലം നന്നായി ഉഴുതുമറിച്ചശേഷം 2 മീറ്റർ അകലത്തിൽ 50 സെ.മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. 10 കി.ഗ്രാം ജൈവവളം മേൽമണ്ണുമായി കലർത്തിയശേഷം കുഴിയുടെ മുക്കാൽ ഭാഗം നിറയ്ക്കണം. 3-4 വിത്തുകൾ പാകിയശേഷം നനച്ചുകൊടുക്കുക. ചെടികൾ വലുതായി വരുമ്പോൾ പന്തലിട്ടുകൊടുക്കണം. വളർച്ച ത്വരിതപ്പെടുത്തുന്നതിനായി 7:10:5 പച്ചക്കറി മിശ്രിതം 50 ഗ്രാം വീതം ഓരോ കുഴിയിലും രണ്ടാഴ്ച യ്ക്കൊരിക്കൽ ഇട്ടുകൊടുക്കുക. 2-3 മാസങ്ങൾക്കുള്ളിൽ കായ്കളും ഉണ്ടാകും. പഴുത്ത കായ്കൾ, വിത്തിനുള്ളത് പറിച്ചെടുത്തശേഷം വള്ളി പിഴുതുമാറ്റി വെയിലത്തുണക്കുക. നന്നായി ഉണങ്ങിയ വള്ളികൾ ചെറിയ കെട്ടു കളാക്കി വില്പന ചെയ്യാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033