Thursday, April 3, 2025 7:34 pm

ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ കൽക്കരിയുമായി എത്തിയ ട്രെയിനിന് തീ പിടിക്കുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയിൽ വെച്ചാണ് അപകടമുണ്ടായത്.

അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. വൈദ്യുതി പ്ലാൻറുകളിലേക്ക് കൽക്കരി അടക്കമുള്ളവ എത്തിക്കാനായാണ് ഈ ട്രാക്കിലൂടെയുള്ള ഗതാഗതം.  ഏഴ് പേരാണ് അപകട സമയത്ത് എൻജിനിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ലോക്കോ പൈലറ്റുമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 വയസ് പ്രായമുള്ള അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. ബൊക്കാറോ സ്വദേശിയാണ് അംബുജ്, മുർഷിദാബാദ് സ്വദേശിയാണ് ഗ്യാനേശ്വർ. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ അഞ്ചിന് എഡ്യൂ കണക്ട് എക്സ്പോ ചിറ്റാറിൽ നടക്കും

0
ചിറ്റാർ : ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട്...

നെഹ്‌റുവിന്റെ പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎല്‍

0
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്ന്...

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

0
കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ...

തീരുമാനമാവാതെ ആശമാരുമായുള്ള മൂന്നാംഘട്ട ചർച്ച ; നാളെയും ചർച്ച തുടരും

0
തിരുവനന്തപുരം: വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി നടന്ന...