പൂനെ : ഗൂഗിള്‍ മാപ്പു നോക്കി യാത്ര ചെയ്ത പൂനെയിലെ വ്യാപാരികളുടെ കാര്‍ ചെന്നു വീണത് ഡാമില്‍. ഒരാള്‍ മുങ്ങി മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ അഹമദ് നഗറിലുള്ള അകോലെയിലാണ് സംഭവം. പൂനെ, പിമ്പി-ചിഞ്ച്വാടില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെയാണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.
യാത്ര നിരോധിച്ച വഴിയായിരുന്നു. എന്നാല്‍ അറിയിപ്പ് ബോര്‍ഡ് വച്ചിരുന്നില്ല. അപകട വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ സതിഷ് ഗുലെയുടെ മൃതദേഹവും കാറും ഡാമില്‍ നിന്നു പുറത്തെടുക്കുകയായിരുന്നു .