കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റെഡറുകള്‍ എന്നിവ ഇതിലേക്ക് എത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പായ കെ.എസ്.ആര്‍.ടി.സി. നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയം യാത്രാവിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും. കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റത്തിനുവേണ്ടി 5105 ജി.പി.എസ്. മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. ഇവ സജ്ജീകരിച്ച ബസുകള്‍ ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും വിവരം കണ്‍ട്രോള്‍ സംവിധാനത്തിലെത്തും. ഒരു റൂട്ടില്‍ ആവശ്യത്തിലധികം ബസുകള്‍ ഒരുമിച്ച് ഓടുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തില്‍ കഴിയും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.