രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേമെന്റ് സേവന ദാതാക്കളായ ഗൂഗില്‍ പേ ഇനിമുതല്‍ നിങ്ങള്‍ക്ക് വായ്പയും തരും. ബാങ്കുകളുമായും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായും കൈകോര്‍ത്ത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി വായ്പാ പദ്ധതി ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്. സാഷെ ലോണുകള്‍ എന്ന പേരിലാണ് ഗൂഗിള്‍ പേ ആപ്പില്‍ ഈ വായ്പകള്‍ ലഭ്യമാകുക. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്ന് ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ബാങ്കുകളുമായി ബാങ്കിതര ഫിനാന്‍ഷ്യല്‍ കമ്പനികളുമായി സഹകരിച്ചുമാണ് ഈ വായ്പകള്‍ ഗൂഗില്‍ പേ ലഭ്യമാക്കുക.
ബാങ്കുകളുമായും, എന്‍ബിഎഫ്‌സികളുമായും സഹകരിക്കുമെന്ന് ഗൂഗിള്‍ പേ അറിയിച്ചു. ഇന്ത്യയിലെ വായ്പാ വിതരണ മേഖലയിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. വാര്‍ഷിക ഇവന്റിലാണ് ഗൂഗിള്‍ ഡല്‍ഹിയില്‍ വെച്ച് ഇക്കാര്യം പ്രഖ്യാപിച്ചത്. 7 ദിവസത്തിനും പന്ത്രണ്ട് മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകള്‍. വ്യാപാരികളും പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഇ-പേ ലെറ്ററിന്റെ പങ്കാളിത്തതോടെ വ്യാപാരികള്‍ക്കായി ഗൂഗിള്‍ പേ വായ്പാ പദ്ദതിയും സജ്ജമാക്കിയിട്ടുണ്ട്. 15000 മുതലാണ് തുക ആരംഭിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഗൂഗിള്‍ പേ ചെറുകിട വായ്പാ പ്ലാറ്റ്‌ഫോമായ ഇന്‍ഡിഫൈയുമായി ചേര്‍ന്ന് വ്യാപാരികള്‍ക്ക് വായ്പാ സാധ്യതകള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവരുമായി സഹകരിച്ച് ഈ ഫീച്ചര്‍ ഗൂഗിള്‍ പേ കൂടുതല്‍ വ്യാപിപ്പിക്കും. പേഴ്‌സണല്‍ ലോണുകള്‍ നേരത്തെ തന്നെ ഗൂഗിള്‍ പേയിൽ ലഭ്യമാണ്. ഈ സര്‍വീസാണ് ഇപ്പോള്‍ വിപുലീകരിച്ചത്. ആക്‌സിസ് ബാങ്കിന്റെ പേഴ്‌സണല്‍ ലോണുകളും ഗൂഗിള്‍ പേ വഴി ലഭ്യമാവും. ഇതുപോലെ വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകളെയും, ധനകാര്യ സ്ഥാപനങ്ങളെയും ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനാണ് ഗൂഗിള്‍ പേ ശ്രമിക്കുക. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മെര്‍ച്ചന്റ് സെന്റര്‍ നെക്സ്റ്റ് സംവിധാനം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേ പ്രചരിപ്പിക്കും.