Friday, July 4, 2025 8:43 pm

ചിറ്റാറില്‍ നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിന്റെ പണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറില്‍ നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിന്റെ പണി. പമ്പ , സന്നിധാനം വഴി തേക്കടിക്ക് പോകാന്‍ ബൈക്കില്‍ ചെന്ന യുവാക്കള്‍ മരക്കൂട്ടം വരെ തടസമൊന്നുമില്ലാതെ എത്തി. ഇവിടെ നിന്ന് വനപാലകര്‍ പിടികൂടി വനത്തില്‍ അതിക്രമിച്ച്‌ കടന്നതിന് കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടു.

ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ്(23) എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തായിരുന്നു യാത്ര. ചിറ്റാറില്‍ നിന്ന് പമ്പയില്‍ എത്തി, ഗണപതി കോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇത്തരമൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബൈക്കില്‍ വന്ന യുവാക്കള്‍ നേരെ വിട്ടു പോയി കഴിഞ്ഞാണ് വനപാലകരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം ഇവര്‍ സന്നിധാനത്തുള്ള വനപാലകര്‍ക്കും പോലീസിനുംവിവരം  കൈമാറി. കോണ്‍ക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകര്‍ ട്രാക്ടറില്‍ നില്‍പ്പുണ്ടായിരുന്നു. ഇവിടെ വച്ച്‌ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്ത് തേക്കടി പോകാന്‍ ഇറങ്ങിയതാണ് തങ്ങളെന്ന് വിശദീകരിച്ചത്. വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്ക് ഉണ്ട്. വഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് ചൂണ്ടിക്കാണിച്ചത് അതായിരുന്നുവെന്നാണ് വിശദീകരണം. എന്തായാലും യുവാക്കള്‍ക്കെതിരേ വനത്തില്‍ അതിക്രമിച്ച്‌ കടന്നതിന് കേസ് എടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...