ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് അത് നഷ്ടപ്പെട്ടേക്കാം. ഗൂഗിള്‍ മൊത്തത്തില്‍ ജിമെയില്‍ അക്കൗണ്ടുകള്‍ മാത്രമല്ല, ഗൂഗിളുമായി ബന്ധപ്പെട്ടുള്ള പല സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നിർജീവമായ ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും. ഈയാഴ്ച മുതല്‍ പൂര്‍ണമായും നിഷ്‌ക്രിയ അക്കൗണ്ടുകളെ നീക്കം ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ഒന്ന് ലോഗിന്‍ പോലും ചെയ്യാതെ ഇരിക്കുന്ന അക്കൗണ്ടുകള്‍ ഇനി വേണ്ടെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. 2023 മെയ് മാസത്തിലായിരുന്നു ഗൂഗിള്‍ പുതിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. അതേസമയം വെള്ളിയാഴ്ച്ച മുതല്‍ ഈ നിയമം നടപ്പില്‍ വരുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ജിമെയില്‍, ഡ്രോക്‌സ് ഡ്രൈവ്. ഗൂഗിള്‍ മീറ്റ്. കലണ്ടര്‍, യുട്യൂബ് എന്നിവയില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ അടക്കം നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിള്‍ ഫോട്ടോസ് ഇല്ലാതാക്കും. ഉപയോഗ ശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
സൈബര്‍ ക്രിമിനലുകള്‍ പല മാര്‍ഗങ്ങളിലൂടെ പഴയ ജിമെയില്‍ അക്കൗണ്ടുകളിലെ പാസ്‌വേര്‍ഡുകള്‍ ചോർത്തുന്നു. ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. 2010കളില്‍ ജിമെയില്‍ അക്കൗണ്ട് ഉണ്ടാക്കുകയും എന്നാല്‍ പിന്നീട് അത് ഉപയോഗിക്കുന്നത് നിര്‍ത്തിയവരും ധാരാളം ഉണ്ട്. ഇവര്‍ ടു സ്‌റ്റെപ്പ് ഓതന്റിഫിക്കേഷന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണം നേരിടാന്‍ സാധ്യത കൂടുതലാണ്. പഴയ പാസ് വേര്‍ഡ് തന്നെ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഇതെല്ലാം സ്വകാര്യതയ്ക്ക് ഭീഷണിയാണ്. ഇത്തരക്കാരുടെ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യും. മറ്റുള്ളവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് പണം തട്ടുന്ന രീതികളും ഇതുകാരണം ഉണ്ടാവാം. ഇതെല്ലാം തടയാന്‍ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവിടങ്ങളിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഇത് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് ബാധകമാവുക. അതേസമയം ഇത് ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുക. അക്കൗണ്ട് ഉപയോഗിക്കാത്തവരുടേതാണ് ആദ്യം ഡിലീറ്റ് ചെയ്യുക. ഒന്ന് ലോഗിന്‍ ചെയ്ത് ഇമെയില്‍ അയക്കുകയോ വായിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ജിമെയില്‍ നഷ്ടപ്പെടില്ല.