എഐ ചാറ്റ്ബോട്ടായ ബാര്‍ഡിലും എഐ സെര്‍ച്ചിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍. 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും 2024 ൽ തെരഞ്ഞടുപ്പ് നടക്കുന്നുണ്ട്. ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയും രാഷ്‌ട്രീയ പ്രചാരണങ്ങൾക്കുംമറ്റും പുതിയ ജനറേറ്റീവ് എഐ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പങ്കുവെക്കുന്ന തിരഞ്ഞെടുപ്പ്, രാഷ്‌ട്രീയം സാമൂഹിക പരസ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ മറ്റ് ഡിജിറ്റല്‍ രീതികളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം പരസ്യദാക്കള്‍ വെളിപ്പെടുത്തെണ്ടി വരും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം.
ബാര്‍ഡിലും എഐ സെര്‍ച്ചിലും തെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ക്ക് നിയന്ത്രണം
RECENT NEWS
Advertisment