Saturday, June 29, 2024 1:15 pm

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: പ്രീമിയം മെമ്പര്‍മാര്‍ക്കായി ആഡ് റിമൂവലിന് പുറമെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധ്യമാകുന്ന ഫീച്ചറുകളും ഇതിലുണ്ട്. ഇതോടൊപ്പം പുതിയ പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാനും യൂട്യൂബിന് പദ്ധതിയുണ്ട്. എന്നാല്‍ പുതിയ പ്രീമിയം പ്ലാനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. വീഡിയോ കാണുമ്പോള്‍ സ്‌കിപ് ചെയ്‌ത് പോകാനായി ‘ജംബ് എഹെഡ്’ (Jump Ahead) എന്നൊരു പുതിയ ഫീച്ചര്‍ യൂട്യൂബില്‍ ഗൂഗിള്‍ അവതരിപ്പിക്കുകയാണ്.

ഇത് പരീക്ഷണഘട്ടത്തിലാണിപ്പോള്‍. ഒരു വീഡിയോയിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതുമായ ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകമാണ് ഈ ഫീച്ചര്‍. കാഴ്‌ചക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഏതെങ്കിലുമൊരു വീഡിയോയില്‍ ഡബിള്‍ ടാപ് ചെയ്‌ത് സ്‌കിപ് ചെയ്യുന്നതിന് പകരം ജംബ് എഹെഡ് ബട്ടണിലൂടെ മുകളില്‍ പറഞ്ഞത് പ്രകാരം പ്രത്യേകമായി അടയാളപ്പെടുത്തിയ പ്രധാന ദൃശ്യഭാഗങ്ങളിലേക്ക് നേരിട്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് സാധിക്കും. നിലവില്‍ പരീക്ഷണഘട്ടത്തില്‍ അമേരിക്കയിലെ ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള ഈ സൗകര്യം വരും ആഴ്‌ചകളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലേക്ക് വരും. ഇന്ത്യയടക്കമുള്ള സ്ഥലങ്ങളിലും വൈകാതെ ഈ ഫീച്ചര്‍ യൂട്യൂബിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് ഷോര്‍ട് വീഡിയോകള്‍ മിനിമൈസ് ചെയ്തുവെച്ച് കാണാനാവുന്ന ‘പിക്ച്ചര്‍-ഇന്‍-പിക്‌ച്ചര്‍’ (Picture-in-picture for Shorts) ഫീച്ചര്‍ പ്രീമിയം മെമ്പര്‍മാര്‍ക്ക് വരുന്നതാണ് യൂട്യൂബിലെ മറ്റൊരു  പ്രധാന അപ്‌ഡേറ്റ്. ആന്‍ഡ്രോയ്‌ഡിലാണ് ഇത് ഇപ്പോള്‍ യുഎസില്‍ പരീക്ഷണഭാഗമായി എത്തിയിരിക്കുന്നത്. ഇതോടെ മറ്റ് ബ്രൗസറുകളും മെസേജ് ആപ്പുകളും ഉപയോഗിക്കുന്ന അതേസമയം ഷോര്‍ട് വീഡിയോകള്‍ ചെറിയ വിന്‍ഡോയില്‍ കാണാനാകും. അതായത് ഷോര്‍ട് വീഡിയോ കാണുന്ന അതേസമയം തന്നെ വാട്‌സ്ആപ്പ് മെസേജ് വായിക്കാം എന്ന് ചുരുക്കം. ഇത് കൂടാതെ മറ്റ് ചില പുത്തന്‍ ഫീച്ചറുകള്‍ കൂടി യൂട്യൂബ് പ്രീമിയം മെമ്പര്‍മാര്‍ക്ക് വൈകാതെ ലഭ്യമാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നടന്നത് കൊലപാതകം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’ – ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച...

വെള്ളപ്പൊക്കം പതിവായി; മഴപ്പേടിയിൽ പന്തളം

0
പ​ന്ത​ളം : 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം പ​ന്ത​ള​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​കു​ന്ന​തി​ൽ...

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ...

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

0
കൊച്ചി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. 2011-ല്‍...