തൊടുപുഴ : ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴയില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കാരിക്കോട് അണ്ണായിക്കണ്ണം ശാരദക്കവല കുരുവിക്കന്നേല്‍ സജി ജോര്‍ജ് (മൊട്ടസജി- 56) ആണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പ്പനയും ഗുണ്ടാ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ് .പി ജിംപോളിന്റെ നിര്‍ദേശ പ്രകാരം സിഐ വി.സി.വിഷ്ണുകുമാര്‍, എസ്‌ഐ ബൈജു പി.ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, മാഹിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.
കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment